പുസ്തക പ്രകാശനം

By സ്വന്തം ലേഖകന്‍|Story dated:Wednesday December 4th, 2013,04 06:pm

book releaseതിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാളം മാസ് കമമ്യൂണിക്കേഷന്‍ വകുപ്പ് മേധാവി ഡോ. ഐറിസ് രചിച്ച പടരുന്ന മഷിപ്പാടുകള്‍ ലേഖന സമാഹാരം യുവകവയിത്രി കെ.എസ് ശ്രീദേവിക്ക് കോപ്പി നല്‍കി സാവിത്രി രാജീവന്‍ പ്രകാശനം ചെയ്തു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ വി.എസ് ബിന്ദു പുസ്തകം പരിചയപ്പെടുത്തി. ഇതോടനുബന്ധിച്ച് നടന്ന ‘സ്ത്രീ സാഹിത്യം സമൂഹം’ ചര്‍ച്ചയില്‍ എ.ജി ഒലീന, ആര്‍. പാര്‍വതീദേവി, കെ.എ ബീന തുടങ്ങിയവര്‍ പങ്കെടുത്തു.