Section

malabari-logo-mobile

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ഇന്ന് മുതല്‍ 

HIGHLIGHTS : സുവര്‍ണജൂബിലിയാഘോഷത്തോടനുബന്ധി ച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  നെയ്യാറ്റിന്‍കര നഗരസഭയുമായി സഹകരിച്ച്  മേയ് രണ്ടു മുതല്‍ അഞ്ചുവരെ  നെയ്യാറ്റിന്...

സുവര്‍ണജൂബിലിയാഘോഷത്തോടനുബന്ധി ച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  നെയ്യാറ്റിന്‍കര നഗരസഭയുമായി സഹകരിച്ച്  മേയ് രണ്ടു മുതല്‍ അഞ്ചുവരെ  നെയ്യാറ്റിന്‍കര സ്വദേശാഭിമാനി  ടൗണ്‍ ഹാളില്‍ നടത്തുന്ന സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം  ഇന്ന് (മേയ് രണ്ട്) അഞ്ചു മണിക്ക് സഹകരണവും,ടൂറിസവും, ദേവസ്വവും വകുപ്പ്മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
എസ്.വി.വേണുഗോപന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച  ഹാസ്യം നോവല്‍  ശില്‍പ്പത്തില്‍ എന്ന  പുസ്തകം പ്രൊഫ.സി.ജി.രാജഗോപാലിന് നല്‍കി  മന്ത്രി  പ്രകാശനം ചെയ്യും.  കെ.ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ.എ.എം. ഉണ്ണികൃഷ്ണന്‍ പുസ്തക പരിചയം നടത്തും. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്‍.ഹീബ,  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ഷിബു ശ്രീധര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു എന്നിവര്‍ സംസാരിക്കും.
മേയ് മൂന്നിന് വൈകുന്നേരം അഞ്ചു മണിക്ക് വില്ലുവണ്ടി യാത്രയും സാമൂഹിക നവോത്ഥാനവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.രാജ്മോഹന്‍, നഗരസഭ കൗണ്‍സിലര്‍ അലി ഫാത്തിമ, കവി ഡോ.ബിജു ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
മെയ് നാലിന് വൈകുന്നേരം അഞ്ചു മണിക്ക് കവിയരങ്ങ്, മുരുകന്‍ കാട്ടാക്കട, വിനോദ് വൈശാഖി, ഡോ. ബിജു ബാലകൃഷ്ണന്‍, ഡോ.എം.എ.സിദ്ധീഖ്, ശ്രീകല ചിങ്ങോലി, സുമേഷ് കൃഷ്ണന്‍, ദിലീപ് കുറ്റിയാനിക്കാട്, അരുവി അരുവിപ്പുറം, സനല്‍ ഡാലുംമുഖം, വിക്ടര്‍ സേവ്യര്‍, കുളത്തൂര്‍ സുനില്‍ എന്നിവര്‍ പങ്കെടുക്കും. ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍ സ്വന്തമാക്കാം. വായനശാലകള്‍ക്ക് പഴയ പുസ്തകങ്ങള്‍ സൗജന്യമായി നല്‍കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!