കണ്ണൂരില്‍ ബോംബ്‌ സ്‌ഫോടനം;2മരണം

Story dated:Saturday June 6th, 2015,03 27:pm

imagesകണ്ണൂര്‍: കൊളവല്ലൂരിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ 2 പേര്‍ മരിച്ചു. സുധീഷ്‌, ഷൈജു എന്നിവരാണ്‌ മരിച്ചത്‌. സ്‌ഫോടനത്തില്‍ പരിക്കേറ്റ്‌ ആറുപേരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ രണ്ടുപേരാണ്‌ മരിച്ചത്‌.

പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നു. കൊല്ലൂരിലെ ആളൊഴിഞ്ഞ പ്രദേശത്ത്‌ ബോംബ്‌ നിര്‍മ്മിക്കുന്നതിനെയാണ്‌ അപകടമുണ്ടായതെന്നാണ്‌ റിപ്പോര്‍ട്ട്‌.

മരിച്ച രണ്ടുപേരും സിപിഐഎം പ്രവര്‍ത്തകരാണ്‌.