സൗദിയില്‍ പള്ളിയില്‍ ചാവേറാക്രമണം നിരവധി പേര്‍ കൊല്ലപ്പെട്ടു

CFmhEESWoAA4dl8റിയാദ്‌ :കിഴക്കന്‍ സൗദി അറേബ്യയിലെ ഖാതിഫിലെ ശിയാപള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ നിരവധി പേര്‍കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്‌ച ജുമാ നമസ്‌ക്കാരം നടക്കുന്ന സമയത്താണ്‌ സ്‌ഫോടനം നടന്നത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
സുന്നി മുസ്ലീംങ്ങള്‍ ഭൂരിപക്ഷമുള്ള സൗദി അറേബ്യയില്‍ ശിയാക്കള്‍ 15 ശതമാനം മാത്രമണുള്ളത്‌. ഇതില്‍ ശിയാക്കള്‍ തിങ്ങിതാമസിക്കുന്ന മേഖലകളില്‍ ഒന്നാണ്‌ സ്‌ഫോടനമുണ്ടായ ഖാതിഫ്‌ ഈ മേഖലയോടുള്ള അവഗണയില്‍ പ്രതിഷേധിച്ച്‌ സൗദി സര്‍ക്കാരിനെതിരെ നിരന്തരം പ്രതിഷേധങങള്‍ നടക്കുന്ന മേഖലകുടിയാണിത്‌.
BN-IO222_saudi0_M_20150522073416
കഴിഞ്ഞ വര്‍ഷത്തിലും ഇവിടെ പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു