പത്മാവതിയുടെ റിലീസ് മാറ്റി

ദില്ലി:ബോളിവുഡ് ചത്രമായ പതാമാവതിയുടെ റിലീസ് മാറ്റി. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് റിലീസ്മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ഒന്നിനാണ് റിലീസ് തിയ്യതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ബോര്‍ഡ് തയ്യാറായിട്ടില്ല.

റാണി പത്മിനിയും സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയും തമ്മില്‍ ബന്ധമുണ്ടെന്ന് പറയുന്നതായും ഇത് ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ആരോപിച്ചാണ് രജപുത് സംഘടനകള്‍ രംഗത്ത് വന്നത്. സിനിമയക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും ചിത്രത്തിലെ നായി ദീപിക പദുകോണിന്റെയും തലകൊയ്യുന്നവര്‍ക്ക് പത്തുകോടി രൂപ പാരിതോഷികം നല്‍കുമെന്നും ചിത്രത്തില്‍ അലാവുദീനായി വേഷമിടുന്ന നടന്‍ രണ്‍വീര്‍ സിങ്ങിന്റെ കാല് തല്ലിയൊടിക്കുമെന്നും ഹരിയാനയിലെ ബിജെപി നേതാവ് സുരജ് പാല്‍ അമു പ്രഖ്യാപനം നടത്തിയിരുന്നു.

അതെസമയം പ്രതിസന്ധികള്‍ നീങ്ങി ഉടന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും നിര്‍മാതാക്കളായ വയാകോം18 മോഷന്‍ പിക്ചേഴ്സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.