സോനം കപൂറിന് പന്നിപ്പനി

sonam-kapoor-7597ബോളിവുഡ് സുന്ദരി സോനം കപൂറിന് പിന്നിപ്പനി പിടിപെട്ടു. ഗോണ്ടലില്‍ തന്റെ പുതിയ ചിത്രമായ പ്രേം രതന്‍ ധന്‍ പയോ യുടെ സെറ്റില്‍ വച്ച് കടുത്ത പനി ബാധിച്ച നടിയെ രാജ്‌കോട്ടയിലെ സ്‌റ്റെര്‍ലിങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സോനം കപൂറില്‍ എച്ച്1 എന്‍1 (പന്നിപ്പനി) വൈറസ് ബാധിച്ചിരിയ്ക്കുന്നു എന്ന് സ്ഥിരീകരിച്ചത്. വാര്‍ത്ത സ്ഥരീകരിച്ച സ്റ്റെര്‍ലിങ് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ നിരീക്ഷണത്തിലാണ് നടിയിപ്പോള്‍.

മുംബൈയില്‍ നിന്നാവാം സോനം കപൂറിന് പന്നിപ്പനി പിടിപെട്ടെതെന്നാണ് സംശയം.മുംബൈയിലെ സോനത്തിന്റെ പരിശീലകനും പന്നിപ്പനി ബാധിച്ചിരുന്നുവെന്നും അയാള്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും സോനം കപൂറിനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു

പ്രമുഖ ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മൂത്തമകളായ സോനം കപൂര്‍, തന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി രാജ്‌ഗോട്ടയിലെ ഗോണ്ടലിലുണ്ട്.

അതേസമയം, രാജ്‌കോട്ടില്‍ പന്നിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി മുതല്‍ ഇതുവരെ 58 പേരിലാണ് ഇവിടെ പന്നിപ്പനി ബാധ കണ്ടെത്തിയത്. ആറ് പേര്‍ പനി ബാധിച്ച് മരിച്ചു.