ആരാധകരെ ത്രസിപ്പിച്ച ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പെരിന്തല്‍മണ്ണ ജേതാക്കള്‍

unnamedതിരൂര്‍: മലപ്പുറം ജില്ല ബോഡിബില്‍ഡിങ്ങ് അസോസസിയേഷന്‍ സംഘടിപ്പിച്ച 30ാമത് ബോഡിബില്‍ഡിങ്ങ് ചാന്വ്യന്‍ഷിപ്പില്‍ പെരിന്തല്‍മണ്ണ മസില്‍ ഫിറ്റ്‌നസ് ഓവറോള്‍ കിരീടം നേടി. അത്യന്തം ആവേശകരമായ മല്‍സരങ്ങള്‍ക്കൊടുവി്ല്‍ 127 പോയന്റോടെയാണ് മസില്‍ ഫിറ്റനസ് ഒന്നാമതെത്തിയത് 124 പോയന്റ് നേടിയ യൂണിവേഴ്‌സല്‍ ഫിറ്റനസ് പൊന്നാനി രണ്ടാംസ്ഥാനവും 121 പോയന്റ് നേടിയ പവര്‍ ലൈഫ് വെട്ടം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജില്ല ബോഡിബില്‍ഡിങ്ങ് അസോസസിയേഷന്റെയും ബിപി അങ്ങാടി മലബാര്‍ എക്യുപ്‌മെന്റ്‌സ് മാനുഫാക്‌ചേര്‍സ് & ജിമ്മിന്റെയും ആഭിമുഖ്യത്തില്‍ തിരൂരില്‍ വച്ചായിരുന്നു മത്സരം. 70ഓളം ക്ലബ്ബുകളില്‍നിന്നായി 280ഓളം ബോഡി ബില്‍ഡര്‍മാര്‍ പങ്കടുത്ത മത്സരം തിരൂര്‍ ഡിവൈഎസ്പി സൈതാലി ഉദ്ഘാടനം ചെയ്തു.

ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍മാരായി ആസിഫ്.എ, അനൂപ്.പി, കമറുദ്ധീന്‍.പി എന്നിവരെയും ബെസ്റ്റ് പോസര്‍മാരായി അയ്യൂബ് പി കെ , ഫൈസല്‍ കെ പി, കാസിം എ പി എന്നിവരെയും തെരഞ്ഞെടുത്തു.