സൗദിയില്‍ വീണ്ടും ചാവാറാക്രമണം: നാലു പേര്‍ കൊല്ലപ്പെട്ടു

damam blastസ്‌ഫോടനം ദമാമിലെ പള്ളിക്കരികല്‍
റിയാദ്‌ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ദമാമിലെ ശിയാപള്ളിക്കരികിലുണ്ടായ ചാവേറാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്‌ ഏറ്റെടുത്തിട്ടുണ്ട്‌.
ദമാമിലെ അല്‍ അനൗദില ഇമാം ഹുസൈന്‍ പള്ളിക്ക്‌ സമീപം ജുമാ നമസ്‌കാരം നടക്കുന്ന സമയത്താണ്‌ സ്‌ഫോടനമുണ്ടായത്‌. ചാവേര്‍ ഉപയോഗിച്ചിരുന്ന കാര്‍ പള്ളികോമ്പൗണ്ടിനകത്തേക്ക്‌ പ്രവേശിക്കുന്നത്‌ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ കവാടത്തില്‍ വെച്ച്‌ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചതിന്‌ പുറമെ നിരവധി കാറുകള്‍ക്ക്‌ തീപിടിക്കുകയും ചെയ്‌തിട്ടുണ്ട്‌.
.
ഒരാഴ്‌ചക്കുള്ളില്‍ സൗദി അറേബ്യയിലുണ്ടാകുന്ന രണ്ടാമത്തെ ചാവേറാക്രമണമാണിത്‌ കഴിഞ്ഞ വെള്ളിയാഴച്‌ ശിയാ ഭുരിപക്ഷ പ്രദേശമായ ഖത്തീഫിലെ ഖുദൈയ്‌ ഗ്രാമത്തില്‍ സമാനമായ സ്‌ഫോടനത്തില്‍ 21 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. തുടര്‍ച്ചയായി അടുത്ത ആഴ്‌ചയിലും ശിയ പള്ളിയില്‍ സ്‌ഫോടനമുണ്ടായത്‌ സൗദിയില്‍ ന്യുനപക്ഷങ്ങള്‍ക്കിടിയില്‍ കനത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്‌.
എന്നാല്‍ ആക്രമണങ്ങളില്‍ പങ്കുള്ള 95 ശതമാനം ഭീകരരേയും സുരക്ഷാവിഭാഗം അറസ്റ്റ്‌ ചെയ്‌ത്‌ കഴിഞ്ഞതായി കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ്‌ ബിന്‍ നായിഫ്‌ രാജകുമാരന്‍ പറഞ്ഞു

photo courtesy : aljaseera