മേഘാലയില്‍ ഗ്രനേഡ്‌ സ്‌ഫോടനം; 2 പേര്‍ കൊല്ലപ്പെട്ടു

meghalaya-blastഷില്ലോംഗ്‌: മേഘാലയിലെ ഈസ്‌റ്റ്‌ ഘാരോ ഹില്‍സിലെ വില്യം നഗറില്‍ നടന്ന ഗ്രനേഡ്‌ സ്‌ഫോടനത്തില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടത്തില്‍ ആറ്‌ പേര്‍ക്ക്‌ പരിക്കേറ്റു. വില്യം നഗറിലെ തിരക്കുള്ള മാര്‍ക്കറ്റില്‍ വൈന്‍ ഷോപ്പിനടുത്തായിരുന്നു സ്‌ഫോടനം നടന്നത്‌.

ഉച്ചയ്‌ക്ക്‌ ഒരു മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്‌. സ്‌ഫോടനത്തിന്‌ പിന്നില്‍ ഗാര്‍ഗോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയാണെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ ഇതുവരെ ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സംഭവ സ്ഥലത്ത്‌ ഫോറന്‍സിക്‌ വിഭാഗം എത്തി തെളിവെടുപ്പ്‌ നടത്തി.