Section

malabari-logo-mobile

കള്ളപ്പണം; മോദി സര്‍ക്കാര്‍ കളം മാറ്റി ചവിട്ടുന്നു

HIGHLIGHTS : ദില്ലി: വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേര്‌ വിവരങ്ങള്‍ പുറത്ത്‌ വിടാനാകില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറ...

black-moneഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിടില്ല
ദില്ലി: വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേര്‌ വിവരങ്ങള്‍ പുറത്ത്‌ വിടാനാകില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കള്ളപ്പണം നിക്ഷേപിച്ചവരുടെ വിരങ്ങള്‍ പുറത്ത്‌ വിടാന്‍ നിര്‍ദ്ദേശിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാംജത്ത്‌ മലാനിയുടെ ഹരജി പരിഗണിക്കവെയാണ്‌ സര്‍ക്കാരിന്റെ ഈ നിലപാട്‌ അറിയിച്ചത്‌.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പു വേളയില്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം മടക്കികൊണ്ടു വരുമെന്നും, നിക്ഷേപകരായ ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തു വിടുമെന്നും തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമായി ബിജെപിയും, നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണം കണ്ടെത്തി തിരിച്ചു കൊണ്ടു വരാന്‍ ഉള്ള നടപടികള്‍ക്കായി സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം പ്രതേ്യക അനേ്വഷണ സംഘത്തെ നിയോഗിക്കാന്‍ ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ നിലപാടില്‍ നിന്നാണ്‌ മോദി സര്‍ക്കാര്‍ മലക്കം മറഞ്ഞിരിക്കുന്നത്‌.

sameeksha-malabarinews

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശത്ത്‌ നിക്ഷേപിച്ച 24,085 കള്ളപ്പണ ഇടപാടുകളുടെ വിവരങ്ങള്‍ ഇന്ത്യക്ക്‌ ലഭിച്ചിരുന്നു. ന്യൂസിലാന്റ്‌, സ്‌പെയിന്‍, ബ്രിട്ടണ്‍, സ്വീഡണ്‍, ഡന്‍മാര്‍ക്ക്‌ എന്ന#ീ രാജ്യങ്ങളാണ്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്‌. കള്ളപ്പണ നിക്ഷേപകരായ ഇന്ത്യക്കാരെ കുറിച്ച്‌ അറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ടെന്ന്‌ ചൂണ്ടികാട്ടിയാണ്‌ രാംജത്ത്‌ മലാനി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!