വളാഞ്ചേരിയില്‍ കുഴല്‍പ്പണവുമായി താമരശ്ശേരി സ്വദേശി പിടിയില്‍

11 copyവളാഞ്ചേരി : വളാഞ്ചേരിയില്‍ കുഴല്‍പ്പണവുമായി ബൈക്കില്‍ പോവുകയായിരുന്ന താമരശ്ശേരി സ്വദേശി പിടിയില്‍. കിഴക്കേകണ്ടി അബ്ദുള്‍ നാസര്‍ (38) നെയാണ് ദേശീയ പാത വെട്ടിച്ചിറക്കടുത്ത് പടിയത്ത് ഗുല്‍മിനാറിന് മുന്‍വശം വാഹന പരിശോധനക്കിടെ കാടാമ്പുഴ പോലീസ് പിടികൂടിയത്.

ബുധനാഴ്ച പകല്‍ രണ്ടോടെയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 9,92,100 രൂപ പോലീസ് പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാടാമ്പുഴ എസ്‌ഐ സി ശിവദാസന്‍, എസ്‌ഐ കെപി വാസു, സൂര്യന്‍, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വ്യാഴാഴ്ച തിരൂര്‍ കോടതിയില്‍ ഹാജരാക്കൂം.