Section

malabari-logo-mobile

ബ്ലാക്ബറിയെ ഇന്ത്യക്കാരന്‍ ഏറ്റെടുക്കുന്നു

HIGHLIGHTS : ടെറോന്റോ : സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പിടിച്ച് നില്‍ക്കാനാകാതെ പ്രതിസന്ധിയിലായി ബുദ്ധിമുട്ടുന്ന ബ്ലാക്ബറിയെ ഇന്ത്യക്കാരന്‍

blackberryടെറോന്റോ : സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പിടിച്ച് നില്‍ക്കാനാകാതെ പ്രതിസന്ധിയിലായി ബുദ്ധിമുട്ടുന്ന ബ്ലാക്ബറിയെ ഇന്ത്യക്കാരന്‍ ഏറ്റെടുക്കുന്നു. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ബ്ലാക്ബറിയെ ഇന്ത്യക്കാരന്‍ നേതൃത്വം നല്‍കുന്ന കമ്പനി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

29,000 കോടി രൂപക്കാണ് ബ്ലാക്ബറി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡും ആപ്പിളിന്റെയും കടന്നു കയറ്റത്തോടെയാണ് ബ്ലാക്ബറി പ്രതിസന്ധിയിലായത്. ഹൈദരബാദില്‍ ജനിച്ച പ്രേം വല്‍സയുടെ ഫെയര്‍ ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനമാണ് ബ്ലാക്ബറിയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.

sameeksha-malabarinews

പ്രതിസന്ധിയിലായ ബ്ലാക്ബറി 4,500 ഓളം ജീവനക്കാരെ പിരിച്ചു വിടാനും തീരുമാനിച്ചിരുന്നു. ബ്ലാക്ബറി അടുത്തിടെ വിപണിയിലിറക്കിയ സ്മാര്‍ട്ട് ഫോണുകള്‍ക്കൊന്നും തന്നെ വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയാതിരുന്നതാണ് ബ്ലാക്ബറിയെ പിന്നോട്ടടുപ്പിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!