Section

malabari-logo-mobile

കള്ളപ്പണനിക്ഷേപം; പട്ടികയില്‍ സോണിയയും, രാഹുലും?

HIGHLIGHTS : ദില്ലി: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച പ്രമുഖരുടെ പട്ടികയില്‍ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ഗാന്ധിയും ഉള്‍പ്പെട...

Untitled-1 copyദില്ലി: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച പ്രമുഖരുടെ പട്ടികയില്‍ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ഗാന്ധിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ ആരോപണം. കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ക്കെതിരെ ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവ്‌ സുബ്രമണ്യം സ്വാമിയാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌. ധനകാര്യ മന്ത്രി അരുണ്‍ജെയ്‌റ്റ്‌ലി കേസനേ്വഷിക്കുന്ന കമ്മീഷന്‍ എന്നിവര്‍ക്കയച്ച കത്തിലാണ്‌ സുബ്രമണ്യം സ്വാമി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌.

വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ സോണിയാഗാന്ധിയുടേയും, രാഹുല്‍ഗാന്ധിയുടേയും പേരുണ്ടെന്ന്‌ അറിഞ്ഞിട്ടും ഒരു നടപടിയും ഇവര്‍ക്കെതിരെ എടുത്തിട്ടില്ലെന്നും സ്വാമി ആരോപിച്ചു. ഇക്കാര്യം ചൂണ്ടി കാണിച്ചാണ്‌ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിക്ക്‌ കത്തെഴുതിയിരിക്കുന്നത്‌. കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്തുള്ള 8 മന്ത്രിമാരെങ്കിലും കള്ളപ്പണക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം സൂക്ഷിച്ച 3 വ്യവസായികളുടെ പേരുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതീപ്‌ ബര്‍മ്മന്‍, പങ്കജ്‌ ചിമന്‍ലാല്‍, രാധാ ടിംബ്ലോ എന്നിവരുടെ പേരുകളാണ്‌ കേന്ദ്രം പുറത്ത്‌ വിട്ടത്‌.

കള്ളപ്പണക്കാരുടെ പേര്‌ പുറത്ത്‌ വന്നു കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന്‌ അത്‌ വലിയ പ്രയാസമാകുമെന്ന്‌ അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞതിനെ തങ്ങള്‍ക്ക്‌ അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നും ബിജെപി ഉരുണ്ടു കളിക്കുകയാണെന്നും കോണ്‍ഗ്രസ്സ്‌ തിരിച്ചടിച്ചിരുന്നു. ഇതിനിടയിലാണ്‌ സോണിയാഗാന്ധിയും രാഹുലും പട്ടികയിലുണ്ടെന്ന ആരോപണവുമായി സുബ്രമണ്യസ്വാമി രംഗത്ത്‌ വന്നിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!