Section

malabari-logo-mobile

ഖത്തറില്‍ കള്ളപ്പണം തടയാന്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്

HIGHLIGHTS : ദോഹ: രാജ്യത്ത് കള്ളപ്പണം തടയുക എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്(ക്യു.എഫ്.ഐ.യു)ശക്തമായ നടപടികളുമായി രം...

ദോഹ: രാജ്യത്ത് കള്ളപ്പണം തടയുക എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്(ക്യു.എഫ്.ഐ.യു)ശക്തമായ നടപടികളുമായി രംഗത്ത്. ഇതിനായി പ്രത്യേകം വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചതായി ക്യു.എഫ്.ഐ.യു മേധാവി ശൈഖ് അഹമ്മദ് ബിന്‍ ഈദ് അല്‍താനി വ്യക്തമാക്കി.

ദോഹയില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ എഗ്മേണ്ട് (ഇ.ജി) യോഗത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. ഖത്തര്‍ ഉള്‍പ്പെടെ മെന മേഖലയിലെ പതിനൊന്ന് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉള്‍പ്പെട്ടതാണ് എഗ്മോണ്ട് ഗ്രൂപ്പ്.

sameeksha-malabarinews

ക്യു.എഫ്.ഐ.യുവിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് സംശയാസ്​പദമായ തരത്തിലുള്ള ഇടപാടുകളില്‍ മുപ്പത് ശതമാനത്തിലധികം വര്‍ധനയാണ് പ്രതിവര്‍ഷം ഉണ്ടാകുന്നത്. 2015-ല്‍ സംശയാസ്​പദമായ 702 ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ബാങ്കുകള്‍ കേന്ദ്രീകരിച്ച് 16 ശതമാനവും പണവിനിമയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 77 ശതമാനവുമാണെന്ന് ക്യു.എഫ്.ഐ.യുവിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

2015 ല്‍ 1241 വ്യക്തികളാണ് സംശയാസ്​പദമായി ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയത്. സംശയാസ്​പദമായ തരത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ വ്യക്തികള്‍ 89 ശതമാനത്തോളം ഇടപാടുകളും പണവിനിമയ സ്ഥാപനങ്ങള്‍ വഴിയാണ് നടത്തിയത്. പത്ത് ശതമാനം ബാങ്കുകള്‍ കേന്ദ്രീകരിച്ചും ഇന്‍ഷുറന്‍സ് കമ്പനികള്‍, സാമ്പത്തിക നിക്ഷേപ കമ്പനികള്‍ എന്നിവ കേന്ദ്രീകരിച്ച് ഒരു ശതമാനവുമാണ് ഇടപാടുകള്‍ നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!