Section

malabari-logo-mobile

ബംഗളൂരില്‍ കള്ളനോട്ട്‌ അച്ചടിക്കുന്ന സംഘത്തിലെ മലയാളി പിടിയില്‍

HIGHLIGHTS : ബംഗളൂരു: ബംഗളൂരുവില്‍ കള്ളനോട്ട്‌ അച്ചടിക്കുന്ന സംഘത്തിലെ മലയാളിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പുറ്റടികടിയന്‍കുന്നില്‍ കെകെ രവീന്ദ്രന്‍(56) ആണ്‌ പി...

Untitled-1 copyബംഗളൂരു: ബംഗളൂരുവില്‍ കള്ളനോട്ട്‌ അച്ചടിക്കുന്ന സംഘത്തിലെ മലയാളിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പുറ്റടികടിയന്‍കുന്നില്‍ കെകെ രവീന്ദ്രന്‍(56) ആണ്‌ പിടിയിലായത്‌. ഇയാളെ ഇടുക്കിയില്‍ വെച്ചാണ്‌ പോലീസ്‌ പിടികൂടിയത്‌. പിടിയിലാകുമ്പോള്‍ 4000 രൂപയുടെ കള്ളനോട്ടും കൈവശമുണ്ടായിരുന്നു. ബംഗളൂരു കേന്ദ്രമായാണ്‌ കള്ളനോട്ടടിക്കുന്നതെന്ന്‌ ഇയാള്‍ പോലീസിനോട്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

കള്ളനോട്ട്‌ സംഘത്തില്‍ രണ്ട്‌ മലയാളികളും ഒരു കോയമ്പത്തൂര്‍ സ്വദേശിയുമാണ്‌ ഉണ്ടായിരുന്നതെന്ന്‌ ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ഈ പ്രതികള്‍ ഒളിവാലാണ്‌. നെടുങ്കണ്ടം പച്ചടി കിഴക്കേതില്‍ പി കെ സുനില്‍ കുമാര്‍(38), കാഞ്ഞിരപ്പള്ളി സ്വദേശി ഷെരീഫ്‌, കോയമ്പത്തൂര്‍ സ്വദേശി നിധീഷ്‌ എന്നിവരാണ്‌ ഒളിവില്‍ പോയിരിക്കുന്നത്‌.

sameeksha-malabarinews

ഒരു കോടി രൂപയ്‌ക്ക്‌ മൂന്ന്‌ കോടി എന്ന കണക്കിലാണ്‌ ഇവര്‍ നോട്ടുകള്‍ അച്ചടിച്ച്‌ നല്‍കിയിരുന്നത്‌. മറ്റു കൂട്ട്‌ പ്രതികള്‍ ഒളിവില്‍ പോകുമ്പോള്‍ പ്രിന്റിംങ്‌ മെഷീന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും ഇവിടെനിന്ന്‌ കടത്തിയിരുന്നു. അച്ചടിക്ക്‌ ഉപയോഗിച്ചിരുന്ന പേപ്പറുകള്‍ ഉള്‍പ്പെടെ കുറച്ച്‌ സാധനങ്ങള്‍ മാത്രമാണ്‌ ഇവിടെ നിന്ന്‌ കിട്ടിയത്‌. ഇവര്‍ അച്ചടിച്ചിരുന്ന നോട്ടുകള്‍ ബംഗളൂരുവില്‍ വച്ച്‌ തന്നെയാണ്‌ മാറ്റം ചെയ്‌തിരുന്നത്‌. ഒമ്പത്‌ കോടി രൂപയുടെ കള്ളനോട്ട്‌്‌ അച്ചടിക്കാന്‍ കരാര്‍ ഉറപ്പിച്ച സാഹചര്യത്തിലാണ്‌ പോലീസ്‌ പിടിയിലാവുന്നത്‌.

ബംഗളൂരുവില്‍ വയറിംഗ്‌ ജോലിക്ക്‌ എന്ന പേരിലാണ്‌ പ്രതികള്‍ എത്തിയിരുന്നത്‌. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന കാര്യം പോലീസ്‌ അന്വേഷിച്ച്‌ വരികയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!