കള്ളപ്പണം നിക്ഷേപിച്ചതില്‍ മനോരമ കുടുംബവും?

bankenദില്ലി : വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയ ഇന്ത്യക്കാരുടെ ലിസ്റ്റില്‍ മാധ്യമ മുത്തശ്ശിയായ മനോരമയുടെ നടത്തിപ്പുകാരായ കണ്ടത്തില്‍ കുടുംബത്തില്‍ നിന്നുള്ള അംഗവും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്.

കണ്ടത്തില്‍ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന എംആര്‍എഫ് ടയര്‍ കമ്പനിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്സ്റ്റര്‍ ഫൗണ്ടേഷന്റെ പേരിലാണ് ജര്‍മ്മനിയിലെ ലിഷന്‍സെന്റന്‍ ബാങ്കിലാണ് അക്കൗണ്ട്. ഇവിടെ പണം നിക്ഷേപിച്ചിട്ടുള്ള 26 പേരുടെ ലിസ്റ്റ് 2 കവറുകളിലായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ അനേ്വഷണം പൂര്‍ത്തിയായിട്ടുള്ള 18 പേരുടെ ലിസ്റ്റിലാണ് മനോരമ കുടുംബാംഗത്തിന്റെയും പേരുള്ളതായി കരുതുന്നത്.

 

Related Articles