Section

malabari-logo-mobile

ഇല്ലാത്ത ബ്ലാകമാന്റെ പേരില്‍ പോലീസിനെ കയ്യേറ്റം ചെയ്‌തു; 50 പേര്‍ക്കെതിരെ കേസ്‌

HIGHLIGHTS : ബ്ലാക്‌മാന്‍ കഥ പരത്തിയത്‌ വാട്ട്‌സ ആപ്പിലുടെയും ഫേസ്‌ബുക്കിലൂടെയും മഞ്ചേരി: കാവനൂര്‍ ഇരിവേറ്റിയില്‍ ബ്ലാക്‌മാനെന്ന പേരില്‍ രണ്ട്‌ ബംഗാളികളെ കയ്...

ബ്ലാക്‌മാന്‍ കഥ പരത്തിയത്‌ വാട്ട്‌സ ആപ്പിലുടെയും ഫേസ്‌ബുക്കിലൂടെയും

black man manjeri malabarinewsമഞ്ചേരി: കാവനൂര്‍ ഇരിവേറ്റിയില്‍ ബ്ലാക്‌മാനെന്ന പേരില്‍ രണ്ട്‌ ബംഗാളികളെ കയ്യേറ്റം ചെയ്യുകയും ഇത്‌ തടയാന്‍ ശ്രമിച്ച പോലീസിനെ കയ്യേറ്റം ചെയ്യുകയും കല്ലെറിയുകയും ചെയ്‌ത സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ അരീക്കോട്‌ പോലീസ്‌ കേസെടുത്തു
ഇല്ലാത്ത ബ്ലാക്ക്‌മാന്റെ പേരില്‍ കഥകളിറക്കുകയും വാട്ടസ്‌ ആപ്പിലുടെയും ഫേസ്‌ബുക്കിലുടെയും ഈ കഥകള്‍ പ്രചരിപ്പിച്ച്‌ ഭീതി പരത്തുകയും ചെയ്‌തവര്‍ക്കെതിരെ പോലീസ്‌ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
കഴി്‌ഞ്ഞ ദിവസം ബ്ലാക്‌മാനെന്ന പേരില്‍ രണ്ട്‌ ബംഗാളിസ്വര്‍ണ്ണപണിക്കാരെ ആളുകള്‍ പിടികൂടി ക്രൂരമായി മര്‍ദ്ധിച്ചിരുന്നു. ഇത്‌ തടയാന്‍ ശ്രമിച്ച പോലീസ്‌ സംഘത്തെയും ഇവര്‍ ആക്രമിച്ചു ആക്രമണത്തിലും കല്ലേറിലും സിഐ സണ്ണിചാക്കോക്ക്‌ തലക്ക്‌ പരിക്കേറ്റു. പോലീസ്‌ വാഹനവും ആക്രമിക്കപ്പെട്ടിരുന്നു.
ബ്ലാക്‌ മാനെ പിടികൂടിയെന്ന വാര്‍ത്ത വാട്ടസ്‌ആപിലുടെ പടര്‍ന്നതോടെ ആയിരക്കണക്കാനാളുകള്‍ സംഭവസ്ഥലത്തേക്ക്‌ ഒഴുകിയെത്തി ഇതേ തുടര്‍ന്നാണ്‌ സംഘര്‍ഷമുണ്ടായത്‌.

sameeksha-malabarinews

ബ്ലാക്‌മാനെ കുറിച്ച്‌ സോഷ്യല്‍മീഡിയ വഴി നാട്ടിലാകെ ഭീതിപരത്തിയ യുവാവും ഈ സംഭവം നടക്കുമ്പോള്‍ സജീവമായി രംഗത്തുണ്ടായിരുന്നെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇയാള്‍ക്കെതിരെ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!