മുഖ്യമന്ത്രിക്ക് നേരെ പരപ്പനങ്ങാടിയിലും തിരൂരിലും കരിങ്കൊടി

dyfi malappuramപരപ്പനങ്ങാടി : മലപ്പുറത്തെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകരുെട പ്രതിഷേധം തിരൂര്‍ നിറമരതൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് പുതിയ കെട്ടിടഉദ്ഘാടനവേദിക്ക് പുറത്തുവെച്ചും പരപ്പനങ്ങാടി ടൗണില്‍വെച്ചുമാണ് മുഖ്യമന്ത്രിക്ക് നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
സേളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്തിക്ക് പങ്കുണ്ടെന്ന ആരോപിച്ചാണ് പ്രതിപക്ഷയുവജനസംഘടനയായ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.
വെള്ളിയാഴ്ച വൈകീട്ടാണ് തിരുരിലും പരപ്പനങ്ങാടിയിലും മുഖ്യമന്ത്രിയെത്തിയത്. പരപ്പനങ്ങാടി ടൗണില്‍ നുറുകണക്കിന് പോലീസുകാരെയാണ് ഉച്ചമുതല്‍ പോലീസുകാരുടെ സുരക്ഷക്കായി നിയോഗിച്ചിരുന്നത് മുഖമന്ത്രിയുടെ വാഹനവ്യുഹം കടന്നുപോകുമ്പോള്‍ പോലീസുകാരുടെ കണ്ണുവെട്ടിച്ച് നിരവധി പ്രവര്‍ത്തകര്‍ റോഡിലേക്ക് മുന്ദ്രാവാക്യം വിളികളോടെ ഇരെച്ചെത്തുകയും കരിങ്കൊടി വീശുകയുമായിരുന്നു. തുര്‍ന്ന് പോലീസ് ഇവരെപിട്ച്ചുമാറ്റുകയും വാഹനവ്യഹം കടത്തിവിടുകയുമായിരുന്നു റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പയിനിങ്ങല്‍ ജംഗഷനില്‍ വെച്ചുമാണ് പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടിയത് . തുടര്‍ന്ന് ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനവും നടത്തി.