Section

malabari-logo-mobile

ദില്ലിയില്‍ തങ്ങള്‍ക്ക്‌ തന്ത്രപരമായ പാളിച്ചപറ്റിയെന്ന്‌ ബിജെപി

HIGHLIGHTS : ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയോട് തോല്‍ക്കാന്‍ കാരണം തന്ത്രപരമായ പാളിച്ചയാണ് എന്ന് ബി ജെ പി. ലോക്‌സഭ തെരഞ്ഞെടുപ്പിനു പിന്ന...

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയോട് തോല്‍ക്കാന്‍ കാരണം തന്ത്രപരമായ പാളിച്ചയാണ് എന്ന് ബി ജെ പി. ലോക്‌സഭ തെരഞ്ഞെടുപ്പിനു പിന്നാലെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പു നടത്താതിരുന്നതിനെയാണ് വെങ്കയ്യ നായിഡു തന്ത്രപരമായ പാളിച്ചയെന്ന് വിളിക്കുന്നത്. മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമാണ് നായിഡു.

ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം ഉടനെ തെരഞ്ഞെടുപ്പു നടത്തിയിരുന്നെങ്കില്‍ ഫലം മറിച്ചാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ തിരഞ്ഞെടുപ്പ് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് ബി ജെ പി ശ്രമിച്ചത്. ഇതോടെ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.

sameeksha-malabarinews

കേന്ദ്രത്തിലെ ഭരണവിരുദ്ധ വികാരവും ബി ജെ പിക്ക് തിരിച്ചടിയായി. 2014 ഫെബ്രുവരി 14 ന് കെജ്രിവാള്‍ രാജിവെച്ചതോടെ ഡല്‍ഹി രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിരുന്നു. തിരഞ്ഞെടുപ്പ് നടത്താന്‍ ആം ആദ്മി പാര്‍ട്ടി പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ ഇതിന് തയ്യാറായില്ല. ഇതോടെ ബി ജെ പി പ്രതിരോധത്തിലാണ് എന്ന് തെളിഞ്ഞു.

70 ല്‍ 67 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. ബി ജെ പിക്ക് വെറും 3 സീറ്റുകള്‍ നേടാനേ കഴിഞ്ഞുളളൂ. കഴിഞ്ഞ തവണ ആം ആദ്മി പാര്‍ട്ടിക്ക് 28ഉം ബി ജെ പിക്ക് 31 ഉം സീറ്റുകളാണ് ഉണ്ടായത്. ഇതാദ്യയാണ് ഡല്‍ഹിയില്‍ തങ്ങള്‍ക്ക് പാളിച്ച പറ്റിയതായി ബി ജെ പി നേതാക്കള്‍ സമ്മതിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!