ബലാത്സംഗം തയടാന്‍ ശ്രീരാമന് പോലും സാധിച്ചിട്ടില്ല: വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്

ഉത്തര്‍പ്രദേശ്: ബലാത്സംഗം തടയാന്‍ രാമയണത്തിലെ ശ്രീരാമന് പോലും സാധിച്ചിട്ടില്ലെന്നും ഇതൊരു സ്വാഭാവിക മാലിന്യം മാത്രമാണെന്നുമാണ് ബിജെപി എംഎല്‍എ സുരേന്ദ്രസിംഗ് പറഞ്ഞിരിക്കുന്നത്. ആര്‍ക്കും ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും അദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ബലാത്സംഗ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ചോദിച്ചപ്പോഴാണ് എംഎല്‍എയുടെ ഈ മറുപടി.

കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേശ്യകളെകാള്‍ മോശമാണെന്ന സുരേന്ദ്രസിംഗിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഉന്നാവോ ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായി ജയിലില്‍ കഴിയുന്ന മറ്റൊരു എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന് പിന്തുണ അറിയിച്ച് സുരേന്ദ്രസിംഗ് രംഗത്തുവന്നിരുന്നു.

രാജ്യത്ത് പീഡനം വര്‍ദ്ധിക്കാന്‍ കാരണം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കിയതുകൊണ്ടാണെന്നതായിരുന്നു മറ്റൊരു വിവാദ പ്രസ്താവന. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ശൂര്‍പണേഖ എന്ന് വിളിച്ചിതിന് അദേഹം ഏറെ പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

ഇതിന് മുമ്പും ഇത്തരത്തിലുള്ള വിരുദ്ധമായ ആരോപണങ്ങള്‍ നടത്തി സുരേന്ദ്ര സിംഗ് വിവാദം സൃഷ്ടച്ചിട്ടുണ്ട്.