കേരളത്തിലെ നാല് ബി.ജെ.പി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ

ന്യൂഡല്‍ഹി: കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷ നല്‍കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്‍റ് പി.കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എം.ടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതിനുശേഷം നേതാക്കൾ ഭീഷണിയിലാണെന്നും സുരക്ഷ ഏർപ്പെടുത്തണമെന്നുമായിരുന്നു കേരള ഘടകത്തിന്‍റെ ആവശ്യം.

രണ്ടാഴ്ച മുമ്പ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിരങ്ങിയതായി ഹിന്ദു പത്രം റിപ്പോർട്ടു ചെയ്യുന്നു.വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് 12 ഗാര്‍ഡുകളുടെ അകമ്പടിയാണ് നേതാക്കൾക്കുണ്ടാവുക. കഴിഞ്ഞ വർഷം 400 ഓളം ആക്രമണങ്ങളാണ് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ ഉണ്ടായതെന്ന് നേതൃത്വം പറയുന്നു.