ഹിന്ദുക്കള്‍ക്ക് ആത്മാഭിമാനമില്ലെന്ന് മോഹന്‍ ഭാഗവത്

rss_660_010613110611ജയ്പൂര്‍: ഹിന്ദുക്കള്‍ക്ക് ആത്മാഭിമാനമില്ലെന്ന് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞു. ആത്മാഭിമാനം കുറഞ്ഞതാണ് ഹിന്ദു സമൂഹം നേരിടുന്ന തകര്‍ച്ചക്ക് കാരണം. ആത്മാഭിമനത്തിന്റെ കുറവ് മാത്രമല്ല ഹിന്ദുക്കളുടെ പ്രശ്‌നമെന്നാണ് മോഹന്‍ ഭാഗവത് പറയുന്നത്. എല്ലാം പെട്ടെന്ന് മറക്കുന്ന ഹിന്ദു സമൂഹത്തിന്റെ സ്വഭാവവും പ്രശ്‌നമാണത്രെ.

രാജസ്ഥാന്‍ പര്യടനത്തിന്റെ അവസാന ദിവസത്തിലായിരുന്നു മോഹന്‍ ഭാഗവത് ഈ പരാമര്‍ശം നടത്തിയത്. ഒരോ ഹിന്ദുവിന്റെ ഹൃദയത്തിലും ഹിന്ദു വിശ്വാസവും സംസ്‌കാരവും ജ്വലിപ്പിച്ച് കഴിഞ്ഞാല്‍ ഹിന്ദുക്കള്‍ക്ക് ശക്തി പ്രാപിക്കാനാവും എന്നാണ് അദ്ദേഹം പറയുന്നത്. ജയ്പൂരില്‍ സന്ത് സമാജ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു സമൂഹത്തെ ഉദ്ധരിക്കുന്നതില്‍ സന്യാസി സമൂഹത്തിന് നിര്‍ണായക പങ്കാണുള്ളത്. സന്യാസികളുടെ തപസ്സിന്റെ ശക്തികൊണ്ട് കൊണ്ട് ഹിന്ദുക്കളെ ഉണര്‍ത്താന്‍ കഴിയും, അവരെ കൂട്ടത്തോടെ വെളിച്ചത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മദര്‍ തെരേസയുടെ ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ളതാണെന്ന മോഹന്‍ ഭാഗവത്തിന്റെ പ്രസംഗം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ പിന്തുണച്ച് ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്.