Section

malabari-logo-mobile

ജസ്വന്ത് സിംഗിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി

HIGHLIGHTS : ദില്ലി:ജസ്വന്ത് സിംഗിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന...

jaswanthദില്ലി:ജസ്വന്ത് സിംഗിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജന്മദേശമായ ബാമര്‍ സീറ്റ് പാര്‍ട്ടി നിഷേധിച്ചതിനെ തുടര്‍ന്നാണ് അദേഹം പാര്‍ട്ടി വിട്ടത്. തന്റെ അവസാന പൊതു തെരഞ്ഞെടുപ്പ് മത്സരമായതിനാല്‍ തനിക്ക് ജന്മനാടായ ബാമറില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ജസ്വന്ത് സിംഗ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബാമറില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

sameeksha-malabarinews

എന്നാല്‍ പാര്‍ട്ടി ഇത് തള്ളുകയും കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ ബിജെപിയിലെത്തിയ റിട്ട.കോണല്‍ സോന റാം ചൗധരിയെ ബാമറില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഇതെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാനുളള ജസ്വന്ത് സിംഗിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പുറത്താക്കല്‍ നടപടി. രണ്ടാം തവണയാണ് ജസ്വന്ത് സിംഗിനെ പുറത്താക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!