പിണറായിയിലെ ജനരക്ഷായാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ല

കണ്ണൂര്‍: ബിജെപി ഇന്ന് പിണറായിയിലൂടെ നടത്തുന്ന ജനരക്ഷാ യാത്രയില്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കില്ല. മൂന്നാം ദിവസമായ ഇന്ന് മമ്പുറം മുതല്‍ തലശ്ശേരി വരെയാണ് പദയാത്ര.
ഡല്‍ഹിയിലെ തിരക്കുകള്‍ മൂലമാണ് അമിത് ഷാക്ക് പങ്കെടുക്കാന്‍ കഴിയാത്തതെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങളോ സംഘടനാ പ്രശനങ്ങളോ അല്ല യാത്ര റദ്ദാക്കാന്‍ കാരണമെന്നും അദേഹം പറഞ്ഞു.

ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച യാത്ര ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു.