ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം;കണ്ണൂരില്‍ ഹര്‍ത്താല്‍

കണ്ണൂര്‍: ധര്‍മ്മടത്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രിയാണ് അണ്ടല്ലൂര്‍ മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റെ വീട്ടില്‍ എഴുത്താന്‍ സന്തോഷ് കൊല്ലപ്പെട്ടത്.

കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് അറിയിച്ചു.

സംഭവത്തിനു പിന്നില്‍ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു. അതേസമയം അക്രമവുമായി ബന്ധമില്ലെന്നാണ് സിപിഐഎം ഏരിയാ നേതൃത്വം അറിയിച്ചു.