ബിജെപി രാമക്ഷേത്രകാര്‍ഡ് ഇറക്കുന്നു

ലക്‌നൗ :അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനവുമായി ബിജെപിയുടെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക. ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ള നേതാക്കളാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയത്. ലക്‌നോയില്‍ മെട്രോ സ്ഥാപിക്കുമെന്നും യുവാക്കള്‍ക്ക് ലാപ്‌ടോപ്, വണ്‍ജിബി ഡാറ്റയും സൗജന്യമായി നല്‍കുമെന്നും ഇതില്‍ പറയുന്നുണ്ട്.

ഉത്തർപ്രദേശിൽ ബി ജെ പി ക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തും എന്നും അമിത് ഷാ അവകാശപെട്ടു. ഉത്തര്‍പ്രദേശിലെ വികസനത്തെ പശ്ചാത്തലമാക്കിയാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക മേഖലുയെട വികസനത്തിനായി അഞ്ച് വര്‍ഷത്തേക്ക് 150 കോടി രൂപയുടെ ഫണ്ട് അനുവദിക്കുമെന്ന് ബിജെപിയുടെ പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.

അതേസമയം, നിലവില്‍ സംസ്ഥാനത്ത് തുടരുന്ന നിയമവ്യവസ്ഥയിലെ വെല്ലുവിളികളെ അമിത് ഷാ ചൂണ്ടിക്കാട്ടി. അതിനാല്‍ ഗൂണ്ട മുക്ത ഉത്തര്‍പ്രദേശ്, അഴിമതി മുക്ത ഉത്തര്‍പ്രദേശ് എന്ന പ്രചാരണ വാക്യമാണ് പത്രികയില്‍ ബിജെപി ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഉത്തര്‍പ്രദേശ്  തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാതെ പോയ നേതാക്കള്‍ ചടങ്ങില്‍ ഇരച്ചെത്തുകയും അമിത് ഷായ്ക്ക് എതിരെ പ്രതിഷേധിക്കുകയും ചെയ്തു.

 

Related Articles