ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും

amith shaതിരു:  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് കേരളത്തിലെത്തും. തിങ്കളാഴ്ച നടക്കുന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹിയോഗത്തിലും പ്രതിനിധി സമ്മേളനത്തിലും പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെയും സഖ്യങ്ങളെയും കുറിച്ച് പ്രാഥമിക രൂപം ഈ യോഗങ്ങളില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
ഇന്ന് രാത്രി പത്ത് മണിയോടെയാണ് അമിത്ഷാ എത്തുക.