സ്വവര്‍ഗ വിവാഹത്തിന്‌ കത്തോലിക്ക സഭയുടെ അംഗീകാരമില്ല

Synod-2015റോം: സ്വവര്‍ഗ വിവാഹത്തിന്‌ കത്തോലിക്ക സഭയുടെ അംഗീകാരമില്ലെന്ന്‌ റോമില്‍ ചേര്‍ന്ന സിനഡില്‍ തീരുമാനമായി. വിവാഹബന്ധം വേര്‍പ്പെടുത്തിയ ദമ്പതിമാരുടെ കാര്യത്തില്‍ സമീപനം മയപ്പെടുത്താനും സിനഡില്‍ തീരുമാനമായിട്ടുണ്ട്‌.

ഇരുപത്‌ ദിവസം നീണ്ടു നിന്ന സിനഡില്‍ ഒടുവിലാണ്‌ സ്വവര്‍ഗ വിവാഹം സംബന്ധിച്ച മുന്‍ നിലപാടില്‍മാറ്റം വരുത്തേണ്ടെന്ന്‌ ധാരണയായത്‌. നേരത്തെ മാര്‍പ്പാപ്പ സ്വവര്‍ഗ വിവാഹത്തോട്‌ അനുഭാവം പ്രകടിപ്പിച്ചിരുന്നു.

സ്വവര്‍ഗ അനുരാഗികളെ അനുകമ്പയോടെ കാണണം. എന്നാല്‍ അവരെ അംഗീകരിക്കുന്ന കാര്യം ക്രൈസ്‌തവ മൂല്യങ്ങള്‍ക്ക്‌ വിരുദ്ധമാകുമെന്ന യാഥാസ്ഥിക മനോഭാവത്തെ അംഗീകരിക്കുന്നതിനായിരുന്നു ഭൂരിപക്ഷ തീരുമാനം. സ്‌ത്രീകള്‍ക്ക്‌ സഭയില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന നിര്‍ദേശവും തത്വത്തില്‍ അംഗീകരിച്ചു. സിനഡിന്റെ തീരുമാനങ്ങള്‍ സംബന്ധിച്ച വിശദരേഖ പിന്നീട്‌ പുറത്തിറക്കും.