കണ്ണീര്‍ മഴയെ ചിരിയുടെ കുട കൊണ്ട്‌ മറക്കുന്ന സര്‍ക്കസ്‌ കലാകാരാന്‌ ജനകീയ പിറന്നാളോഘോഷം


circus 1തിരൂര്‍ ദുഖങ്ങള്‍ക്ക്‌ മുകളില്‍ ചായം തേച്ച്‌ കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന ജംബോ സര്‍ക്കസിലെ ഉത്തര്‍ പ്രദേശുകാരനായ ചന്ദന്‍ ജോക്കറിന്‌ വെള്ളിയാഴ്‌ച സന്തോഷത്തിന്റെ മാത്രം ദിവസമായിരുന്നു. തന്റെ 24ാം പിറന്നാള്‍ ആഘോഷിക്കാന്‍ സര്‍ക്കസ്‌ കുടുംബത്തോടൊപ്പം നാട്ടുകാരും, മാധ്യമപ്രവര്‍ത്തകരും എത്തിയതോടെ ചന്ദന്‍ ട്രിപ്പീസില്‍ നിറഞ്ഞാടി.
തിരുന്നാവായ കൊടക്കലിലെ ഇപ്പോള്‍ പ്രദര്‍ശനം നടക്കുന്ന ജംബോ സര്‍ക്കസിലെ പ്രധാനിയായ ചന്ദന്‍ മമ്മുട്ടിക്കും ദിലീപിനുമൊപ്പം സിനിമയിലഭിനയിച്ച താരവുമാണ്‌ കോമഡി മാത്രമല്ല ഐറ്റങ്ങള്‍ എന്നതാണ്‌ ചന്ദന്റെ പ്രത്യേകത.വിസ്‌മയകരമായ ട്രപ്പീസ്‌ ഐറ്റങ്ങളിലും അതിമനോഹരമായി ചന്ദന്‍ പെര്‍ഫോം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്‌