പക്ഷി ഇടിച്ചതിനെ തുടര്‍ന്ന്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ ഇസ്‌താംബൂള്‍ വിമനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

Story dated:Saturday August 20th, 2016,03 56:pm

ദോഹ: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനം തുര്‍ക്കിയിലെ ഇസ്‌താംബൂള്‍ വിമനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഇസ്‌താംബൂള്‍ വിമാനത്താവളത്തില്‍ നിന്ന്‌ പുറപ്പെട്ട ക്യുആര്‍ 240 വിമാനം സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്‌തു.

വിമാനത്തില്‍ നിന്ന്‌ യാത്രക്കാരെ സാധാരണ നിലയില്‍ ഒഴിപ്പിച്ചെന്ന്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. 298 യാത്രക്കാരും 14 ജീവനക്കാരുമാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌. പൈലറ്റ്‌ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നതായി ഖത്തര്‍ എയര്‍വേയ്‌സിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ ടേക്ക്‌ ഓഫ്‌ സമയത്ത്‌ ലാന്‍ഡിംഗ്‌ ഗിയര്‍ അകത്തേക്ക്‌ വിലയാതിരുന്നതാണ്‌ വിമാനം അടിയന്തരമായി ലാന്‍ഡിംഗ നടത്താന്‍ ഇടയാക്കിയതെന്ന്‌ വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ചില മാധ്യമങ്ങള്‍ റ്‌്‌ിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.