പക്ഷിപ്പനി : കേരളത്തില്‍ ജാഗ്രത പാലിക്കണം – മന്ത്രി കെ. രാജു

തിരുവനന്തപുരം: ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അഭ്യര്‍ത്ഥിച്ചു. പക്ഷികളില്‍ അസാധാരണ മരണ നിരക്ക് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ ബന്ധപ്പെടണം. ഇതുസംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അടിയന്തിര യോഗം ചേര്‍ന്നു.

മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മൃഗസംരക്ഷണ വകുപ്പിന്റെ പതിവ് നിരീക്ഷണത്തില്‍ ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തില്‍ താറാവുകളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയി’ുണ്ട്.

ഇത് സംബന്ധിച്ച് ഒക്ടോബര്‍ 25 ആലപ്പുഴ ജില്ലയില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കോഴി, താറാവ് കര്‍ഷകരുടെ യോഗം വിളിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.