ബിനോയ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ല;മുഖ്യമന്ത്രി

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ചേരാത്ത പ്രവൃത്തിയുണ്ടെങ്കില്‍ പാര്‍ട്ടി നടപടി എടുക്കുമെന്നും അദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വിദേശത്ത് നിക്ഷേപം നടത്താന്‍ എന്ത് സ്രോതസാണ് ബിനോയിക്കുള്ളതെന്ന് ചെന്നിത്തല ചോദിച്ചു. അതേസമയം സര്‍ക്കാരിനെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ലെന്നും പാര്‍ട്ടിക്ക് ചേരാത്ത നടപടിയുണ്ടെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.