ബിനോയ് കോടിയേരിക്ക് ദുബൈയില്‍ യാത്രാവിലക്ക്

ദുബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍പ്പെട്ട് ബിനോയ് കോടിയേരിക്ക് ദുബൈയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇതെതുടര്‍ന്ന് ബിനോയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ല. ദുബൈ കോടതിയില്‍ കേസ് പുനരാരംഭിച്ച സാഹചര്യത്തിലാണ് നടപടി.

10 ദിവസം മുന്‍പാണ് ബിനോയ് ദുബൈയില്‍ എത്തിയത്. തനിക്കെതിരെയുള്ളത് വ്യാജപരാതിയാണെന്ന് വ്യക്തമാക്കി ബിനോയ് കോടതിയെ സമീപിച്ചു.

ബിനോയ്‌ക്കെതിരായ യാത്രാവിലത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സഹോദരന്‍ ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. 13 കോടിയുടെ തട്ടിപ്പാണെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമാണ് ഉള്ളതെന്നും ബനീഷ് പറഞ്ഞു.