Section

malabari-logo-mobile

ബിനോയ് കോടിയേരിക്കെതിരെ 13 കോടിയുടെ തട്ടിപ്പു കേസുമായി ദുബായ് കമ്പനി

HIGHLIGHTS : തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലഷ്ണന്റെ മനകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ പരാതിയുമായി ദുബായ് കമ്പനി രംഗത്ത്. അബുദാബി കേന്...

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലഷ്ണന്റെ മനകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ പരാതിയുമായി ദുബായ് കമ്പനി രംഗത്ത്. അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയാണ് പരാതിയുമായി വന്നിരിക്കുന്നത്.

ബിനോയി വിവിധ രാജ്യങ്ങളില്‍ നിന്നായി ബിസിനസ്സ് ആവശ്യത്തിനായി 7,87,50,000 രൂപയാണ് കടം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിലെ പലിശയുള്‍പ്പെടെ ഇത് 13 കോടി രൂപ വരുമെന്ന് ജാസ് കമ്പനി മേധാവി ഹസ്സന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. ബിസിനസ് പങ്കാളിയായ രാഹുല്‍ കൃഷ്ണന്റെ സഹായത്തോടെ കാര്‍ വാങ്ങുന്നതിനായി 313,200 ദിര്‍ഹം വായ്പ എടുത്തിരുന്നതായും പരാതിയില്‍ പറയുന്നു. ഇതില്‍ കുറച്ച് തിരിച്ചടച്ചതായും പരാതിയില്‍ പറയുന്നുണ്ട്. പലകമ്പനികളില്‍ നിന്നും ബിനോയ് പണം വാങ്ങിയിട്ടുണ്ടെന്നും പണം തിരിച്ച് നല്‍കാതെ ഇന്ത്യയിലേക്ക് മുങ്ങുകയായിരുന്നെന്നും അഞ്ച് കേസുകള്‍ ഇയാള്‍ക്കെതിരെ രാജ്യത്ത് നിലവിലുണ്ടെന്നും പരാതിയില്‍ പറയുന്നു.

sameeksha-malabarinews

പലതവണ ബിനോയിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബിനോയ് ഈടാക്കിയ ചെക്ക് ബാങ്കില്‍ നല്‍കിയെങ്കിലും അതും മടങ്ങുകയായിരുന്നു. ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇന്റര്‍പോളിന്റെ സഹായം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.

അതെസമയം തനിക്കെതിരെ യാതൊരു പരാതിയുമില്ലെന്ന് ബിനോയ് വ്യക്തമാക്കി. തന്നെ ബിസിനസ് പങ്കാളിയായ രാഹുല്‍ കൃഷ്ണ ചതിച്ചതാണെന്നും ബിനോയ് പറഞ്ഞു. കോടതിയില്‍ 60,000 ദിര്‍ഹം പണം അടച്ച് പ്രശ്‌നം പരിഹരിച്ചതാണ്.

കടം വാങ്ങിയതില്‍ മൂന്നില്‍ രണ്ടു കടവും കൊടുത്തു തീര്‍ത്തതാണെന്നും എന്നാല്‍ ആ തുക രാഹുല്‍ കമ്പനിയില്‍ അടച്ചില്ലെന്നും അതിന്റെ പേരില്‍ കേസുണ്ടായിരുന്നെന്നും നവംബര്‍ നാലിന് കോടതിയില്‍ നേരിട്ട് ഹാജരായതാണെന്നും ബിനോയ് പറഞ്ഞു. ദുബായ് കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിയെന്ന പരാതിയെ തുടര്‍ന്നാണ് പ്രതികരണവുമായി ബനോയ് രംഗത്തെത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!