Section

malabari-logo-mobile

പ്രശസ്‌ത വനിതാ ബൈക്കര്‍ വീനു പലിവാള്‍ വാഹനാപകടത്തില്‍ മരിച്ചു

HIGHLIGHTS : ഭോപ്പാല്‍: ഇന്ത്യയിലെ പ്രശസ്‌ത ബൈക്ക്‌ യാത്രിക വീനു പലിവാള്‍(44) വാഹനാപകടത്തില്‍ മരിച്ചു. ഭോപ്പാലില്‍ നിന്ന്‌ 100 കിലോമീറ്റര്‍ ദൂരെയുള്ള ഗ്യാരാസ്‌പ...

veenu-2ഭോപ്പാല്‍: ഇന്ത്യയിലെ പ്രശസ്‌ത ബൈക്ക്‌ യാത്രിക വീനു പലിവാള്‍(44) വാഹനാപകടത്തില്‍ മരിച്ചു. ഭോപ്പാലില്‍ നിന്ന്‌ 100 കിലോമീറ്റര്‍ ദൂരെയുള്ള ഗ്യാരാസ്‌പൂരില്‍ വെച്ചാണ്‌ വീനു ഓടിച്ചിരുന്ന ഹാര്‍ലി ഡേവിസണ്‍ ബൈക്ക്‌ അപകടത്തില്‍പ്പെട്ടത്‌. തിങ്കളാഴ്‌ച രാവിലെയാണ്‌ അപകടം സംഭവിച്ചത്‌. ഉടന്‍തന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വീനു മരക്കുകയായിരുന്നു.

വീനുവിനൊപ്പം സുഹൃത്തും വേറൊരു ബൈക്കില്‍ ഒപ്പമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് മധ്യപ്രദേശിലെത്തിയത്. വീനു ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും ഗുരുതരമായി പരുക്കേറ്റിരുന്നു.

sameeksha-malabarinews

രാജ്യം മുഴുവന്‍ ഒറ്റക്ക് തന്റെ ബൈക്കില്‍ സഞ്ചരിച്ച് ഖ്യാതി നേടിയ വീനു ജയ്പൂര്‍ സ്വദേശിയാണ്.തന്റെ മോട്ടോര്‍ സൈക്കിള്‍ യാത്രയെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വീനു. വീനുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!