ബൈക്കും ലോറിയും കുട്ടിയിടിച്ചു കത്തിയമര്‍ന്നു ബൈക്ക് യാത്രക്കാര്‍ അദ്ഭുതകരാണയി രക്ഷപ്പെട്ടു

തീയണക്കാനെത്തിയ ഫയര്‍എഞ്ചിനിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

lorry burnedപരപ്പനങ്ങാടി :പരപ്പനങ്ങാടി ഉള്ളണത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിചാമ്പലായി. അപകടത്തില്‍ പെട്ട് ബൈക്ക് യാത്രികര്‍ അദ്ഭുതകരാമയി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് തീയണക്കാനെത്തിയ ഫയര്‍എഞ്ചിന്‍ ചെറമംഗലത്ത് വച്ച് അപകടത്തില്‍ പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു.
ഉള്ളണം കൊടക്കാട് റോഡില്‍ കാര്യാട്ട് കടവിന് സമീപം തിങ്കളാഴ്ച വൈകീട്ട മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കും ലോറിയുിടച്ചപ്പോള്‍ ബൈക്ക് യാത്രികര്‍ റോഡരികത്തെക്ക് തെറിച്ചുവീഴുകയായിരുന്നു. അതേസമയം ബൈക്ക മിനിലോറിക്കടിയിലേക്കിടിച്ചിറങ്ങി .ഈ ഇടിയുടെ ആഘാതത്തില്‍ ബൈക്കും പിന്നീട് മിനിലോറിയും ആളിക്കത്തുകയായിരുന്നു