ഹെല്‍മറ്റിടാതെ ബൈക്കോടിച്ചാല്‍ ലൈസന്‍സ് റദ്ധാക്കില്ല

images (2)തിരു : ഹെല്‍മറ്റ് ധരിക്കാതെ ഇരു ചക്രവാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ധാക്കുമെന്ന വിഷയത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ്ങ് സത്യാവസ്ഥ വെളിപ്പെടുത്തി.

ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ധാക്കുമെന്ന വാര്‍ത്ത ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ ഹെല്‍മറ്റ് ധരിക്കാത്തതുകൊണ്ട് മാത്രം ഇരു ചക്ര വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ധാക്കില്ലെന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. കൊല്ലം സ്വദേശി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി സംബന്ധിച്ച് നല്‍കിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹെല്‍മറ്റ് ധരിച്ചില്ല എന്നത്‌കൊണ്ടു മാത്രം ഇരു ചക്രവാഹനമോടിക്കുന്നവരുടെ ലൈസന്‍ റദ്ധാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ഹെല്‍മറ്റ് ധരിക്കാതെ 50 കിലോ മീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്നവരുടെ ലൈസന്‍സ് ചെറിയ കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്യാനാണ് നിര്‍ദ്ദേശമെന്നും ഋഷിരാജ്‌സിങ്ങ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

സീനിയര്‍ ലോ ഓഫീസര്‍ ഡി മോഹനചന്ദ്രനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് വേണ്ടി സത്യവാങ്മൂലം നല്‍കിയത്.