വരാപ്പുഴയില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ച് നാല് മരണം

കൊച്ചി: വരാപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ നാല്പേര്‍ മരിച്ചു. ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.മരിച്ച ആലപ്പുഴ സ്വദേശി അക്ഷയും കോഴിക്കോട് സ്വദേശി ജിജിഷയും  കുസാറ്റ് വിദ്യാര്‍ത്ഥികളണ്.   പറവൂര്‍ സ്വദേശി ഹരിശങ്കര്‍(27), കാക്കനാട് സ്വദേശി കിരണ്‍(26) എന്നിവരുമാണ് മരിച്ച മറ്റുരണ്ട് പേര്‍. ഹരിശങ്കരും കിരണും ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരാണ്. പുലര്‍ച്ചെ ഒന്നരയോട വരാപ്പുഴ പാലത്തിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥിനികളെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു.കൊല്ലത്തുനിന്ന് എടപാളിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ബൈക്ക് പാടെ തകര്‍ന്നു.