വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് തെറിപ്പിച്ച എസ്‌ഐ ഗുരുതരാവസ്ഥയില്‍

Story dated:Monday September 19th, 2016,05 29:pm

തിരുവനന്തപരും: തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിടിച്ച് തെറിപ്പിച്ചു. റോഡില്‍ തലയടിച്ച് വീണ എആര്‍ ക്യാമ്പിലെ എസ് ഐ സതീഷ് കൂമാറിന്റെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. വാഴമുട്ടത്ത് വാഹനപരിശോധനയ്ക്കിടെ ഹെല്‍മെറ്റ് വെക്കാതെ വന്ന മൂന്നംഗ സംഘമാണ് എസ്‌ഐയെ ഇടിച്ച് തെറിപ്പിച്ചത്.

പള്‍സര്‍ ബൈക്കിലെത്തിയ ഇവരെ എസ്‌ഐ കൈകാണിച്ചെങ്കിലും എസ്‌ഐയെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് നിര്‍ത്താതെ പോവുകയായിരുന്നു. റോഡില്‍ തലയടിച്ച് വീണ എസ്‌ഐക്ക് തലച്ചോറില്‍ രക്തസ്രാവം സംഭവിച്ചതിനാല്‍ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലത്തുവീണ് ബോധം പോയ എസ്‌ഐയെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.

ബൈക്കിന്റെ നമ്പര്‍ വച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.