ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Untitled-1 copyതിരൂരങ്ങാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മൂന്നിയൂര്‍ പാറേക്കാവ്‌ ചക്കിപ്പറമ്പത്ത്‌ അബ്ദുല്‍ കരീമിന്റെ മകന്‍ സൈഫ്‌ റഹ്‌മാന്‍ (21) ആണ്‌ മരിച്ചത്‌.കോഴിക്കോട്‌ സ്വകാര്യ സ്‌ഥാപനത്തില്‍ ഇന്റീയല്‍ ഡിസൈനിങ്‌ വിദ്യാര്‍ത്ഥിയായിരുന്നു.
കഴിഞ്ഞ 16 നാണ്‌ സൈഫ്‌ റഹ്‌മാന്‍ സഞ്ചരിച്ച ബൈക്ക്‌ എടരിക്കോട്‌ വെച്ച്‌്‌ അപകടത്തില്‍ പെട്ടത്‌. തുടര്‍ന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈഫ്‌ ചൊവ്വാഴ്‌ചയാണ്‌ മരിച്ചത്‌. മൃതദേഹം പോസ്‌റ്റ്‌ മോര്‍ട്ടത്തിനു ശേഷം ബുധനാഴ്‌ച ചിനക്കല്‍ ജുമാമസ്‌ജിദ്‌ ഖബറിസ്ഥാനില്‍ മറവ്‌ ചെയ്യും. ഉമ്മ: ഖദീജ. സഹോദരങ്ങള്‍: ആഷിഖ്‌ (സൗദി ), സമീര്‍, നിഷാദ്‌.

Related Articles