ബൈക്കിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു

എടപ്പാള്‍: ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. കണ്ടനകം വിദ്യാപീഠം യു പി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പത്രപ്രവര്‍ത്തകന്‍ കെ എ ശശിവര്‍മ്മയുടെ മകള്‍ കെ സൗപര്‍ണ്ണ(13)യാണ് പരിക്കുകളോടെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

റിപ്പബ്ലിക്ദിനത്തില്‍ രാവിലെ കണ്ടനകം കെ എസ് ആര്‍ ടി സി റീജനല്‍ വര്‍ക്ക്‌ഷോപ്പിനു സമീപം വച്ചായിരുന്നു അപകടം.