പരപ്പനങ്ങാടിയിലും വേങ്ങരയിലും കോട്ടക്കലും ബൈക്ക്‌ അപകടം;5 പേര്‍ക്ക്‌ പരിക്ക്‌

Story dated:Monday December 7th, 2015,01 24:pm
sameeksha sameeksha

കോട്ടക്കല്‍: മൂന്നിടത്തുണ്ടായ അപകടങ്ങളിലായി അഞ്ചു പേര്‍ക്ക്‌ പരിക്ക്‌. രപ്പനങ്ങാടിയില്‍ ബൈക്കിടിച്ച്‌ പരപ്പനങ്ങാടി സ്വദേശികളായ മുഹമ്മദ്‌ ഷഫീഖ്‌(22), ബീരാന്‍ കോയ(50) എന്നിവര്‍ക്കും പരിക്കേറ്റു. വേങ്ങരയില്‍ ബൈക്കില്‍ നിന്ന്‌ വീണ്‌ തെന്നല സ്വദേശികളായ കമലിന്റെ മകന്‍ അന്‍സാര്‍(25), പിലാക്കല്‍ സൈതലവിയുടെ മകന്‍ ഷൗക്കത്ത്‌(30) എന്നിവര്‍ക്ക്‌ പരിക്കേറ്റു. കോട്ടക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ അരീക്കല്‍ സ്വദേശി പുളിക്കല്‍ ചിന്നന്റെ മകന്‍ സുഭാഷ്‌(30) ന്‌ പരിക്കേറ്റു. രാവിലെയുണ്ടായ മൂന്നു അപകടങ്ങളില്‍ പരിക്കേറ്റ അഞ്ചുപേരെയും കോട്ടക്കല്‍ അല്‍മാസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.