ലോറി തട്ടി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

Untitled-1 copyതേഞ്ഞിപ്പലം: ദേശീയ പാതയിൽ കാക്കഞ്ചേരിക്ക് സമീപം ലോറി തട്ടി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു’. ചേലേമ്പ്ര വെസ്റ്റ് ചാലിപ്പറമ്പ് ചെറൂളി കുറു വങ്ങോത്ത് സൈതലവിയുടെ മകൻ മുഹമ്മദ് ഷാഫി (26) മരിച്ചത് .

ചേളാരിയിൽ നിന്ന് സ്വദേശമായ ചേലേമ്പ്രയിലേക്ക് പോകുമ്പോൾ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിർത്താതെ പോയ ലോറിയെ മറ്റൊരു യാത്രക്കാരൻ പിൻ തുടർന്ന് ഫറോക്ക് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ച് ലോറി പിടിച്ചെടുക്കുകയായിരുന്നു.

ഭാര്യ: റുക്സാന,മകൾ: സാദിയ സഫിയ ,മാതാവ് പരേതയായ സഫിയ സഹോദരങ്ങൾ :മുഹമ്മദ് മുസ്തഫ, അബ്ദു സമദ് ,നൗഫൽ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.