ബസ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

തിരൂരങ്ങാടി : സ്വകാര്യ ബസ് ബൈക്കിന് പിറകില്‍ ഇടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രികനായ വെന്നിയൂര്‍ സ്വദേശി സുഹൈല്‍ (28) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ കക്കാട് തങ്ങള്‍ പടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ തിരൂരങ്ങാടി സ്വകാര്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.