മെറ്റല്‍കൂനയില്‍ ബൈക്ക് കയറി മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട് : കോഴിക്കോട് റോഡ് പണിക്കിറക്കിയ മെറ്റല്‍കൂനയില്‍ ബൈക്ക് കയറി ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മഞ്ചേരി വള്ളുവമ്പ്രം സ്വദേശി പള്ളിയാടി തൊടി ഷംസുദ്ദീന്‍ (28) ആണ് മരിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ഉടന്‍ തന്നെ മഞ്ചേരി ഗവ. ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പിതാവ്: ഹംസ, ഭാര്യ: സുനൈന, മകള്‍: സന.