ബിജുവുമൊത്ത് നാല് തവണ വിമാനയാത്ര നടത്തിയന്ന് ശാലുമേനോന്‍

05-shalumenon കൊല്ലം : നല്ലവനാണെന്ന് തോന്നിയതുകൊണ്ടാണ് ബിജുവുമായി അടുത്തതെന്നും താനും ബിജു രാധകൃഷ്ണനുമൊത്ത് താന്‍ നാല് തവണ വിമാനയാത്ര നടത്തിയിട്ടുണ്ടെന്നും ശാലു മേനോന്‍ കോടതിയില്‍ മൊഴി നല്‍കി. ബിജു മേനോന്‍ അറസ്റ്റിലായ ശേഷമാണ് രശ്മിവധത്തെ കുറിച്ച് താനറിയുന്നതെന്നും ശാലു മൊഴി നല്‍കി. പത്രമാധ്യമങ്ങളിലൂടെ ഈ വിവരമറിഞ്ഞപ്പോള്‍ തന്നെ ഇനി തന്നെ വിളിക്കരുതെന്നും ബിജുവിനോട് പറഞ്ഞെന്നും ശാലു മൊഴി നല്‍കി.

ബിജുവിന്റെ ആദ്യഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌കോടതിയില്‍ മൊഴി നല്‍കാനെത്തിയതായിരുന്നു ശാലുമേനോന്‍

സരിത തന്റെ ഡാന്‍സ് സ്‌കൂളി്‌ലാണ് പഠിച്ചിരുന്നതായും ശാലുമേനോന്‍ കോടതിയില്‍ പറഞ്ഞു.