Section

malabari-logo-mobile

കെ എം മാണി 3 കോടി 10 ലക്ഷം കോഴ വാങ്ങിയതിന്റെ തെളിവുകള്‍ ബിജു രമേശ്‌ പുറത്തുവിട്ടു

HIGHLIGHTS : തിരു: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട്‌ ബാര്‍ ഉടമ ബിജു രമേശ്‌ വിജിലന്‍സിന്‌ മുമ്പാകെ സമര്‍പ്പിക്കാനിരുന്ന ശബ്ദരേഖ പുറത്തുവിട്ടു. റിപ്പോര്‍ട്ടര്‍ ചാനല...

imagesതിരു: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട്‌ ബാര്‍ ഉടമ ബിജു രമേശ്‌ വിജിലന്‍സിന്‌ മുമ്പാകെ സമര്‍പ്പിക്കാനിരുന്ന ശബ്ദരേഖ പുറത്തുവിട്ടു. റിപ്പോര്‍ട്ടര്‍ ചാനലിലൂടെയാണ്‌ ബാര്‍കോഴയുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവിട്ടത്‌. മൂന്ന്‌ കോടി 10 ലക്ഷം രൂപ മാണി കോഴ വാങ്ങിയെന്നാണ്‌ ശബ്ദരേഖയില്‍ പറയുന്നത്‌.

ഡിസംബര്‍ 31 ന്‌ പാലാരിവട്ടത്തെ ഹോട്ടലില്‍ നടന്ന ബാര്‍ അസോസിയേഷന്‍ യോഗത്തിലെ ശബ്ദരേഖയാണ്‌ ബിജു രമേശ്‌ പുറത്തുവിട്ടത്‌. ആദ്യഘട്ടത്തില്‍ 418 ബാറുകള്‍ പൂട്ടുന്നതിന്‌ മുമ്പ്‌ മാണിക്ക്‌ ഒരു കോടി രൂപ നല്‍കി. ആദ്യം 15 ലക്ഷം മാണിക്ക്‌ നല്‍കിയത്‌ ജോണ്‍ കല്ലാട്ട്‌, ധനേഷ്‌, കൃഷ്‌ണദാസ്‌ എ്‌ന്നിവരാണ്‌. രണ്ടാമത്‌ 50 ലക്ഷം നല്‍കിയത്‌ അനിമോന്‍, രാജ്‌കുമാര്‍, ധനേഷ്‌, കൃഷ്‌ണദാസ്‌ എന്നിവര്‍ ചേര്‍ന്നാണ്‌. ആദ്യം പണം നല്‍കിയത്‌ മാണിയുടെ പാലായിലെ വസതിയില്‍ വെച്ചാണെന്നും മൂന്നാമത്‌ 35 ലക്ഷം രൂപ നല്‍കിയത്‌ മന്ത്രി കെ എം മാണിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചാണെന്നും ബിജു രമേശ്‌ വ്യകതമാക്കി.

sameeksha-malabarinews

312 ബാറുകള്‍ തുറക്കാന്‍ തീരുമാനമായത്‌ ഇതിന്‌ ശേഷമാണെന്നും പണം നല്‍കാത്തവരുടെ 418 ബാറുകല്‍ പൂട്ടാനും തീരുമാനിച്ചെന്നും ബിജു രമേശ്‌ പറഞ്ഞു. മന്ത്രിയുടെ വീട്ടില്‍ തന്റെ കാര്‍ എത്തിയതിന്‌ തെളിവുകള്‍ ഉണ്ടെന്നും ബിജു രമേശ്‌ പറഞ്ഞു. 418 ബാറുകള്‍ എന്ന കണക്ക്‌ വന്നത്‌ 2 കോടി നല്‍കിയ ശേഷം. അതിന്‌ മുമ്പ്‌ നിലവാരം ഇല്ലാത്തവ എന്നായിരുന്നു മാനദണ്ഡം. ത്രീ സ്റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ ബാറുകള്‍ തുറക്കുന്നതിനു വേണ്ടി 25 കോടി രൂപ ആദ്യം നല്‍കാനാണ്‌ തീരുമാനിച്ചിരുന്നതെന്നും തുടര്‍ന്ന്‌ ബാറുടമകളുടെ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ഭാരവാഹിയായ ചൈന സുനില്‍ അഞ്ച്‌ കോടി നല്‍കാന്‍ തയ്യാറായതോടെ മാണിക്ക്‌ 30 കോടി രൂപ നല്‍കാന്‍ തീരുമാനമായെന്നും ബിജു രമേശ്‌ വെളിപ്പെടുത്തി.

രാത്രി ഒരുമണിക്കാണ്‌ മാണി സാറിന്റെ അടുത്ത്‌ അനിമോന്‍ പോയത്‌. പാലായിലെ വസതിയില്‍ 5 കോടി രൂപ പെട്ടിയില്‍ വെച്ച്‌ കൊണ്ടുപോയി കൊടുത്തു. പണം കൊല്ലത്തെ വ്യവസായി സ്വാമി സുനിലില്‍ നിന്നാണ്‌ വാങ്ങിയത്‌. പണം മാണിയുടെ മുന്നിലെത്തിച്ച്‌ തുറന്ന്‌ കാണിച്ച ശേഷം ഇത്‌ എന്റെ പൈസ അല്ല പലിശയ്‌ക്ക്‌ വാങ്ങിയ പണമാണെന്നും മാണിയോട്‌ പറയുന്നു. കാര്യം നടന്നാലെ എനിക്ക്‌ മറ്റുള്ളവരില്‍ നിന്ന്‌ പണം പിരിക്കാനാവൂ എന്നും പറയുന്നു. കാര്യം നടക്കുമോ എന്ന്‌ ഉറപ്പിച്ചു ചോദിച്ചപ്പോള്‍ മാണി ഇല്ലെന്നു പറഞ്ഞു. ഇതേത്തുടര്‍ന്നു അഞ്ചുകോടി രൂപ തിരിച്ചുകൊണ്ടുവരികയായിരുന്നു.

കെ എം മാണിക്ക്‌ പണം നല്‍കിയില്ലെന്നായിരുന്നു അനുമോനും ബാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ധനേഷും വിജിലന്‍സിന്‌ മൊഴി നല്‍കിയത്‌. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന്‌ ഭാരവാഹികള്‍ യോഗത്തില്‍ പറയുന്നതും ശബ്ദരേഖയിലൂടെ പുറത്തുവന്നിട്ടുണ്ട്‌. ഇതിനു പുറമെ കെ എം മാണി നേരിട്ട്‌ സംസാരിക്കുന്നതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും ബിജു രമേശ്‌ റി്‌പ്പോര്‍്‌ട്ടര്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!