ബിജു രമേശ്‌ മാണിക്കെതിരെ മൊഴി നല്‍കി

കൊച്ചി: ബാര്‍കോഴ വിവാദത്തില്‍ മന്ത്രി മാണിക്കെതിരെ Untitled-1 copyആരോപണങ്ങള്‍ ഉന്നയിച്ച ബിജു രമേശിന്റെ മൊഴി വിജിലന്‍സ്‌ സംഘം രേഖപ്പെടുത്തി. നാല്‌ മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ സൗഹൃദപരമായിരുന്നുവെന്നും ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യല്‍ എന്നും ബിജു രമേശ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. അതേസമയം ആരോപണത്തില്‍ ഉറച്ച്‌ നില്‍ക്കുന്നതായും തെളിവുകള്‍ അസോസിയേഷന്റെ അഞ്ചംഗസംഘത്തിന്‌ കൈമാറുമെന്നും ബിജു രമേശ്‌ പറഞ്ഞു. താന്‍ ദല്ലാള്‍ പണി ചെയ്‌തിട്ടില്ലെന്നും അതുകൊണ്ട്‌ തന്നെ ഈ വിഷയത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ബിജുരമേശ്‌ പറഞ്ഞു. ആവശ്യമായ രേഖകളും തെളിവുകളും അനേ്വഷണസംഘത്തിന്‌ ഉടന്‍ തന്നെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ്‌ ദക്ഷിണ മേഖല എസ്‌ പി എം രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‌ മുമ്പിലാണ്‌ ബിജുരമേശ്‌ ഹാജരായത്‌. ഡിവൈഎസ്‌പിമാരായ അശോകന്‍, സുരേഷ്‌ എന്നിവരും സംഘത്തിലുണ്ട്‌. വിജിലന്‍സ്‌ ഡയറക്‌ടര്‍ വിന്‍സന്‍ എം പോളിന്റെ നേരിട്ടുള്ള മേല്‍നോട്ടം ഉണ്ടാകും. പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്ക്‌ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ്‌ അനേ്വഷണം നടക്കുന്നത്‌.