ബിജുമേനോന്‍ കുഞ്ചാക്കോ കൂട്ടുകെട്ട്‌ വീണ്ടും ഇത്തവണ കയ്യിലുള്ളത്‌ മധുരനാരങ്ങ

14-1423863408-kunchacko-boban-biju-menonനടന്‍ രതീഷിന്റെ മകള്‍ പാര്‍വതിയാണു നായിക.

കുഞ്ചാക്കോ ബോബന്‍ ബിജുമേനോന്‍ സുഗീത് എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിനു മധുരനാരങ്ങ എന്നു പേരിട്ടു. ഓര്‍ഡിനറി, ത്രീ ഡോട്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇവര്‍ മൂവരും ഒന്നിക്കുന്ന ചിത്രത്തില്‍ നടന്‍ രതീഷിന്റെ മകള്‍ പാര്‍വതിയാണു നായിക. പാര്‍വതിയുടെ ആദ്യ ചിത്രമാണിത്.

പൂര്‍ണമായും ദുബൈയില്‍ ആണ് ചിത്രികീരണം. കഴിഞ്ഞ ആഴ്ചയാണ് ചിത്രീകരണം തുടങ്ങിയത്. ദുബൈയിലെ രണ്ടു ടാക്‌സി ഡ്രൈവര്‍മാരായണ് ബോബനും ബിജുമേനോനും അഭിനയിക്കുന്നത്. ബിജു-ചാക്കോച്ചന്റെ മധുരനാരങ്ങ, ഭയ്യഭയ്യ എന്ന ചിത്രത്തിനു ശേഷം രണ്ടുപേരും ഒന്നിക്കുന്ന ചിത്രമാണിത്.

സുഗീത് ആദ്യമായി സംവിധാനം ചെയ്ത ഓര്‍ഡിനറിയിലൂടെയാണ് ബിജുചാക്കോച്ചന്‍ കൂട്ടുകെട്ട് ആദ്യമായി പിറക്കുന്നത്. പിന്നീട് ഇവര്‍ നായകരായ റോമന്‍സും വന്‍ ഹിറ്റായി. ഓര്‍ഡിനറിക്കു ശേഷം സുഗീത് സംവിധാനം ചെയ്ത ത്രീ ഡോട്‌സ് എന്നാല്‍ സാമ്പത്തികമായി വിജയിച്ചില്ല.

ബിജു ചാക്കോച്ചന്‍ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത് ജോണി ആന്റണിയുടെ ഭയ്യ ഭയ്യ ആയിരുന്നു. നിഷാദ് കോയയാണ് മധുരനാരങ്ങയുടെ തിരക്കഥ രചിക്കുന്നത്. വിഷുവിന് ചിത്രം തിയറ്ററിലെത്തും.