Section

malabari-logo-mobile

ബിജിമോള്‍ ‘ആസ്വദിക്കുകയായിരുന്നു’ ഡിസിസി പ്രസിഡന്റിന്റെ മ്ലേച്ഛ പരാമര്‍ശം വിവാദമാകുന്നു

HIGHLIGHTS : വനിതാ എംഎല്‍എമാരെ പരിഹസിച്ച് കെസി ബാബു കെ സി അബു പരസ്യമായി മാപ്പുപറയണം വിഎം സുധീരന്‍ കോഴിക്കോട്: ബജറ്റ് അവതരണ ദിനത്തില്‍ നിയമസഭയില്‍ അപമാനിതര...

0വനിതാ എംഎല്‍എമാരെ പരിഹസിച്ച് കെസി ബാബു

കെ സി അബു പരസ്യമായി മാപ്പുപറയണം വിഎം സുധീരന്‍

sameeksha-malabarinews

കോഴിക്കോട്: ബജറ്റ് അവതരണ ദിനത്തില്‍ നിയമസഭയില്‍ അപമാനിതരായ പ്രതിപക്ഷ വനിത എം എല്‍ എമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയുമായി കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബു. കോഴിക്കോട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

സഭയില്‍ തടഞ്ഞ സംഭവത്തില്‍ ബിജിമോള്‍ എം എല്‍ എയ്ക്ക് പരാതിയുണ്ടാകില്ലെന്ന് അബു ആക്ഷേപിച്ചു. മന്ത്രി ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു.

ഇത്തരം സമയങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പരിഭ്രമമോ പേടിയോ ബിജിമോള്‍ക്കുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമായാണ് അവര്‍ പരാതി നല്‍കിയതെന്നും അബു പറഞ്ഞു.

ജമീല പ്രകാശം ശിവദാസന്‍ നായരെ കടിച്ചതിനെയും അബു പരിഹസിച്ചു. എന്തിനാണ് ജമീല ശിവദാസന്‍ നായരെ കടിക്കാന്‍ പോയത്. കരിമ്പുപോലെ ശരീരമുള്ള പി കെ ബഷീറിനെ കടിച്ചാല്‍ പോരായിരുന്നോ എന്നും കെ സി അബു ആക്ഷേപിച്ചു.

അബു മാപ്പു പറയണം
സംഭവം വിവാദമായതോടെ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍ തന്നെ രംഗത്തെത്തി. കെ സി അബു പരസ്യമായി മാപ്പുപറയണമെന്നാണ്‌ സുധീരന്‍ ആവശ്യപ്പെട്ടത്‌. കെ സി അബുവിന്റെ വാക്കുകള്‍ സംസ്‌ക്കാരത്തിന്‌ ചേര്‍ന്നതെല്ലെന്നും മാപ്പു പറഞ്ഞില്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നും സുധീരന്‍ തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!